മലപ്പുറം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേതൃത്വം നൽകുന്ന എൽ.ഡി.എഫിെൻറ വടക്കൻ മേഖല ജനജാഗ്രത യാത്ര ജില്ലയിൽ മൂന്ന് ദിവസത്തെ പര്യടനം പൂർത്തിയാക്കി. ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്. ഞായറാഴ്ച രാവിലെ പത്തിന് മഞ്ചേരിയിലായിരുന്നു ആദ്യസ്വീകരണം. വൈകീട്ട് നാലരക്ക് നിലമ്പൂരിലെത്തിയ ജാഥാംഗങ്ങളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുറന്ന ജീപ്പിൽ ആനയിച്ചു. സത്യൻ മൊകേരി, പി.എം. ജോയി, പി.കെ. രാജൻ, സക്കറിയ തോമസ്, പി.കെ. സൈനബ എന്നിവർ സംസാരിച്ചു. വൈകീട്ട് ആറിന് വണ്ടൂരിലെ സ്വീകരണത്തിനുശേഷം രാത്രി ഒമ്പതിന് പെരിന്തൽമണ്ണയിൽ സമാപിച്ചു. ജാഥ തിങ്കളാഴ്ച പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.