ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്: സ്വാഗത സംഘം രൂപവത്​കരിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്‌റ്റേഡിയത്തിൽ ഡിസംബറിൽ നടക്കുന്ന ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പി​െൻറ നടത്തിപ്പിന് 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 21 മുതൽ 29 വരെ സൗത്ത് ഇന്ത്യൻ ചാമ്പ്യൻഷിപ്പും 31 മുതൽ ജനുവരി അഞ്ചുവരെ അഖിലേന്ത്യ അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പും നടക്കും. ഭാരവാഹികൾ: വി.സി ഡോ.- കെ. മുഹമ്മദ് ബഷീർ (ചെയർ.), രജിസ്ട്രാർ ടി.എ. അബ്ദുൽ മജീദ് (കൺ.), ഡോ. വി.പി. സക്കീർ ഹുസൈൻ (ഓർഗ. സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.