പുലാമന്തോൾ: വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പുലാമന്തോളിൽ പ്രവർത്തിക്കുന്ന എഫ്.ഇ.ആർ.െഎയുടെ ആഭിമുഖ്യത്തിൽ 2016--17 വർഷത്തെ സ്കോളർഷിപ് അവാർഡും ധനസഹായവിതരണവും നടന്നു. പ്രഫ. ജയകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. കൊളത്തൂരിൽനിന്ന് എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച ഫസീലക്കടക്കം പതിനഞ്ചോളം പേർക്കാണ് സ്കോളർഷിപ് വിതരണം ചെയ്തത്. പുലാമന്തോൾ സഹകരണ ബാങ്ക് ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ. കെ. രവീന്ദ്രൻ, ക്യാപ്റ്റൻ രാജഗോപാൽ, ഇ.കെ. ഹനീഫ മാസ്റ്റർ, പി. ഇഖ്ബാൽ രായിൻ, രാമചന്ദ്രൻ, ടി.ടി. അഷ്റഫലി, ഷറിന ഇഖ്ബാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.