നിലമ്പൂർ: സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിച്ച സി.ബി.എസ്.ഇ ജില്ല ശാസ്ത്രമേളയും സയൻസ് ഒളിമ്പ്യാഡും സമാപിച്ചു. എ.പി.ജെ എൻഡോവ്മെൻറ് ക്വിസ് മത്സരത്തിൽ കാറ്റഗറി രണ്ടിൽ പുത്തനങ്ങാടി സെൻറ് ജോസഫ് സ്കൂൾ ഒന്നും നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ രണ്ടും പെരിന്തൽമണ്ണ സിൽവർമൗണ്ട് സ്കൂൾ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കാറ്റഗറി മൂന്നിൽ നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ ഒന്നും സെൻറ് ജോസഫ് സ്കൂൾ പുത്തനങ്ങാടി രണ്ടും പെരിന്തൽമണ്ണ ഓറ എ.ഡി.ഫൈ ഗ്ലോബൽ സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി. ഡോ. വി.എസ്. രാമചന്ദ്രൻ മേള ഉദ്ഘാടനം ചെയ്തു. അദ്ദേഹവുമായി സയൻസ് ക്ലബ് അംഗങ്ങൾ മുഖാമുഖം നടത്തി. സഹോദയ ജില്ല പ്രസിഡൻറ് എം. അബ്്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ഫാത്തിമഗിരി സ്കൂൾ പ്രിൻസിപ്പൽ സിസ്്റ്റർ റെനീറ്റ, സഹോദയ ഭാരവാഹികളായ ഡോ. എ.എം. ആൻറണി, ജോബിൻ സെബാസ്്റ്റ്യൻ, റ്റിറ്റോ എം. ജോസഫ്, സിസ്്റ്റർ എം. ജോവിറ്റ, കേണൽ സണ്ണി തോമസ്, അഡ്വ. ഷെറി ജോർജ്, ഡോ. രൂപ ശ്യാം, സാജു ജോസ്, അൻസമ്മ ആൻറണി എന്നിവർ സംസാരിച്ചു. വൈകീട്ട് അഞ്ചുമണിക്ക് നടന്ന സമാപന സമ്മേളനത്തിൽ സഹോദയ ജില്ല ജനറൽ സെക്രട്ടറി എം. ജൗഹർ സമ്മാനങ്ങൾ വിതരണം ചെയ്തു. CAPTION 3 - സി.ബി.എസ്.ഇ ജില്ല ശാസ്ത്രമേളയും സയൻസ് ഒളിമ്പ്യാഡും ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ. വി.എസ്. രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.