കുറ്റിപ്പുറം: പൊലീസ് കഴിഞ്ഞദിവസങ്ങളിൽ പിടിച്ചെടുത്ത കസ്റ്റഡി വാഹനങ്ങൾ റോഡരികിൽനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഉന്നത പൊലീസ് അധികാരികൾക്ക് പരാതി നൽകി. മണ്ണ്, മണൽ എന്നിവ കടത്തുന്നതിനിടെ പൊലീസ് പിടികൂടിയ വാഹനങ്ങൾ സ്റ്റേഷന് മുന്നിലെ റോഡിന് ഇരുവശങ്ങളിലുമായി നിർത്തിയിട്ടിരിക്കുകയാണ്. വഴിയാത്രക്കാർക്കും തൊട്ടടുത്തുള്ള എൽ.പി സ്കൂൾ വിദ്യാർഥികൾക്കും ഗവ. ഹോസ്പിറ്റലിലേക്ക് വരുന്ന രോഗികൾക്കും ദുരിതമാവുകയാണ്. ഇതിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധികാരികൾക്ക് പരാതി നൽകി. പരിഹാരമില്ലാത്ത പക്ഷം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ പി. മനോജ്കുമാർ അധ്യക്ഷത വഹിച്ചു. പപ്പട കമ്പനിയില്‍ മോഷണം; മോട്ടോർ നഷ്ടമായി എടപ്പാൾ: പപ്പട നിര്‍മാണ കമ്പനിയില്‍ മോഷണം. വട്ടംകുളം വെള്ളറമ്പില്‍ പ്രവര്‍ത്തിക്കുന്ന പടിഞ്ഞാറങ്ങാടി സ്വദേശി സുബ്രഹ്മണ്യെൻറ ഉടമസ്ഥതയിലുള്ള പപ്പട നിര്‍മാണ കമ്പനിയില്‍നിന്ന് രണ്ട് മെഷീനുകളുടെ മോട്ടോറുകളാണ് മോഷണം പോയത്. പപ്പട നിര്‍മാണത്തിനായി ഉണ്ടാക്കിവെച്ചിരുന്ന മാവില്‍ മണ്ണെണ്ണ ഒഴിച്ച് ഉപയോഗ ശൂന്യമാക്കിയതായും കണ്ടെത്തി. പൊന്നാനി പൊലീസില്‍ പരാതി നല്‍കി. യു.ഡി.എഫ് ജാഥക്ക് സ്വീകരണം എടപ്പാൾ: കേന്ദ്ര, കേരള സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്ക'ത്തിെൻറ തവനൂർ നിയോജക മണ്ഡലം സ്വീകരണം നവംബർ 11ന് വൈകീട്ട് നാലിന് എടപ്പാളിൽ നടക്കും. സ്വീകരണ സമ്മേളനത്തിെൻറ സ്വാഗത സംഘം രൂപവത്കരണ യോഗം ഇബ്രാഹിം മൂതൂർ ഉദ്ഘാടനം ചെയ്തു. സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി.പി. മുഹമ്മദ്, ചക്കൻകുട്ടി, കെ.വി. നാരായണൻ, അഡ്വ. എ.എം. രോഹിത്, എൻ.എ. കാദർ, അബ്ദുറഹ്മാൻ മുസ്ലിയാർ, കെ.ടി. ബാവ ഹാജി, റഫീഖ് പിലാക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.