ശാസ്ത്രോത്സവം

ചമ്രവട്ടം: സ്കൂൾ ചമ്രവട്ടം ഗവ. യു.പി സ്കൂളിൽ ആരംഭിച്ചു. ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 'ശാസ്ത്രം സുസ്ഥിരവികസനത്തിന്' എന്നതാണ് പ്രമേയം. ഒന്നാംദിവസം കുട്ടികൾ വിവിധ പഠനപ്രവർത്തനങ്ങൾ ഏറ്റെടുത്ത് ശാസ്ത്രീയമായി വിലയിരുത്തി. രണ്ടാം ദിവസം പ്രാദേശിക തൊഴിൽ വിദഗ്ധരായ കൊല്ലൻ, കർഷകൻ, നാട്ടുവൈദ്യൻ, വ്യവസായി, പരിസ്ഥിതി പ്രവർത്തകൻ എന്നിവരുമായുള്ള അഭിമുഖവും സംവാദവും നടക്കും. പഞ്ചായത്ത് അംഗം എം.വി. മറിയാമു ഉദ്ഘാടനം ചെയ്തു. കെ.വി. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ യു.എം. ഹമീദ് സ്വാഗതം പറഞ്ഞു. കെ.എ. ലിസി (ബി.ആർ.സി കോഒാഡിനേറ്റർ), വി.കെ. പുരുഷോത്തമൻ, ഇ.എം. ഷാജു, രാജേഷ്, കെ.പി. നൗഷാദ് എന്നിവർ സംസാരിച്ചു. മംഗലത്ത് സേവ് സി.പി.ഐ പ്രവർത്തകർ പ്രകടനം നടത്തി മംഗലം: ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാർട്ടിയിലെത്തി സി.പി.ഐയെ നശിപ്പിക്കാൻ രംഗത്തിറങ്ങിയവരെ ഒറ്റപ്പെടുത്തി പാർട്ടിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മംഗലം സേവ് സി.പി.ഐ പ്രവർത്തകർ പ്രകടനം നടത്തി. പ്രകടനത്തിന് ലോക്കൽ കമ്മിറ്റി അംഗം കെ. സെയ്താലിക്കുട്ടി, കറുകയിൽ ബാബു, ടി.പി.ആർ. മണികണ്ഠൻ, ശ്രീനിവാസൻ തുടങ്ങിയവർ നേതൃത്വം നൽകി. ആലത്തിയൂർ ഹനുമാൻ കാവിൽ ഭക്തജന തിരക്ക് ആലത്തിയൂർ: ഹനുമാൻ കാവിലെ തിരുവോണ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വമ്പിച്ച ഭക്തജന തിരക്ക്. ഇതര ജില്ലകളിൽനിന്നടക്കം നിരവധിപേർ ക്ഷേത്രത്തിലെത്തി. വിശേഷാൽ തിരുവോണ ഊട്ടിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. രാവിലെ ശീവേലി, ഓട്ടന്തുള്ളൽ, ചാക്യാർകൂത്ത് തുടങ്ങിയവ നടന്നു. രാത്രി ക്ഷേത്രത്തിൽ കൂടിയാട്ടം, തായമ്പക, നാടൻ പാട്ട് എന്നിവ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.