മലപ്പുറം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന എൽ.ഡി.എഫിെൻറ വടക്കൻ മേഖല ജനജാഗ്രത യാത്ര ജില്ലയിൽ പര്യടനം തുടരുന്നു. കേന്ദ്ര സർക്കാറിെൻറ ജനേദ്രാഹ-ഫാഷിസ്റ്റ് നയങ്ങൾക്കെതിരെയും സംസ്ഥാന സർക്കാറിെൻറ ഭരണ നേട്ടം അവതരിപ്പിച്ചുമുള്ള ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്. ജില്ലയിലെ പര്യടനത്തിെൻറ രണ്ടാംദിവസമായ ശനിയാഴ്ച രാവിലെ പത്തിന് തിരൂരിൽനിന്നാണ് ജാഥ ആരംഭിച്ചത്. ഉച്ചക്കുശേഷം മൂന്നിന് ചമ്രവട്ടത്തും അഞ്ചിന് വളാഞ്ചേരിയിലും ജാഥക്ക് വൻ വരവേൽപ്പ് ലഭിച്ചു. താളവാദ്യങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയായിരുന്നു സ്വീകരണം. വൈകീട്ട് ഏഴരക്കാണ് ജാഥ മലപ്പുറത്ത് എത്തിയത്. കിഴക്കേത്തലയിൽ നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കോടിയേരിയും യാത്രാംഗങ്ങളായ സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി സത്യൻ മൊകേരി, കോൺഗ്രസ് -എസ് സംസ്ഥാന സെക്രട്ടറി ഇ.പി.ആർ. വേശാല, കേരള കോൺഗ്രസ് ചെയർമാൻ സ്കറിയ തോമസ്, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.ഡി. രാജൻ, ജനതാദൾ- എസ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.എം. ജോയ് എന്നിവരും സംസാരിച്ചു. ഞായറാഴ്ച ജില്ലയിലെ പര്യടനം പൂർത്തിയാകും. രാവിലെ 10ന് മഞ്ചേരി, ഉച്ചക്കുശേഷം മൂന്നിന് നിലമ്പൂർ, വൈകീട്ട് നാലിന് വണ്ടൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. അഞ്ചിന് പെരിന്തൽമണ്ണയിൽ പര്യടനം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.