ടെക്നിക്കൽ ഹൈസ്കൂളുകളിൽ ഈ വർഷം മുതൽ ശാസ്ത്രമേള

മഞ്ചേരി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ടെക്നിക്കൽ െഹെസ്കൂളുകളിൽ ശാസ്ത്രമേള നടത്താൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചു. തിരുവനന്തപുരം ശ്രീകാര്യത്താകും ആദ്യ ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്രമേള. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കൂളുകളിലേത് പോലെ ശാസ്ത്രമേള നടക്കാത്ത മേഖലയാണ് ടെക്നിക്കൽ ഹൈസ്കൂൾ. ഇതിന് മാറ്റം വരുത്തണമെന്നാവശ്യവുമായി യു.ഡി.എഫ് സർക്കാറിന് നിരവധി അപേക്ഷകൾ ലഭിച്ചിരുന്നു. പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് ശാസ്ത്രമേള നടത്തുമ്പോൾ ടെക്നിക്കൽ ഹൈസ്കൂളുകളേയും ഉൾപ്പെടുത്താനാണ് ആദ്യം ആലോചിച്ചത്. എന്നാൽ, ടെക്നിക്കൽ ഹൈസ്കൂളുകളിൽ ബയോളജി, ഫിസിക്സ് വിഷയങ്ങളില്ലാത്തതിനാൽ ഇവർക്ക് പ്രത്യേക ഇനങ്ങളും മാന്വലും വേണ്ടിവരും. ടെക്നിക്കൽ ഹൈസ്കൂളുകളിൽ കലോത്സവവും കായികമേളയും സ്കൂൾ തലം കഴിഞ്ഞാൽ സംസ്ഥാനതലമേളയാണ്. ശാസ്ത്രമേളയും ഇപ്രകാരം നടത്താനാണ് ആലോചന. തീരുമാനത്തിന് കരട് രൂപമായി. സ്കൂൾ സൂപ്രണ്ടുമാരുടെ യോഗത്തിൽ ഇതവതരിപ്പിച്ചു. ഇനി സർക്കാർ ഉത്തരവിറങ്ങണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.