മതേതര കൂട്ടായ്മ: സി.പി.എം നിലപാട് പുനഃപരിശോധിക്കണം ^മുസ്​ലിം ജമാഅത്ത് കൗൺസിൽ

മതേതര കൂട്ടായ്മ: സി.പി.എം നിലപാട് പുനഃപരിശോധിക്കണം -മുസ്ലിം ജമാഅത്ത് കൗൺസിൽ മലപ്പുറം: ഫാഷിസത്തിനെതിരായ മതേതര ജനാധിപത്യ ശക്തികളുടെ കൂട്ടായ്മക്കെതിരെ പുറംതിരിഞ്ഞു നിൽക്കുന്ന സി.പി.എം നിലപാട് പുനഃപരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ. രാജ്യത്ത് സംഘ്പരിവാർ ഫാഷിസം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സി.പി.എമ്മും കോൺഗ്രസും ഉൾപ്പെടെയുള്ള മതേതര പാർട്ടികൾ യോജിച്ച് നിൽക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കോൺഗ്രസി​െൻറ ന്യൂനപക്ഷ വിരുദ്ധ നിലപാടും മൃദു ഹിന്ദുത്വവുമാണ് കേരളത്തിൽ സംഘ്പരിവാർ ശക്തമാകാൻ ഇടയാക്കിയതെന്നും സംസ്ഥാന പ്രസിഡൻറ് അഡ്വ. എ. പൂക്കുഞ്ഞ്, ജനറൽ സെക്രട്ടറി പി.എച്ച്. ഫൈസൽ, മലപ്പുറം ജില്ല പ്രസിഡൻറ് മുസ്തഫ എന്നിവർ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.