ഒറ്റപ്പാലം: ആന്ധ്രപ്രദേശിലെ നെല്ലൂരിൽ നടന്ന സൗത്ത് സോൺ ബധിര ക്രിക്കറ്റ് ടൂർണമെൻറിൽ കേരളം ജേതാക്കളായി. ഫൈനലിൽ കർണാടകയെയാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 18.4 ഓവറിൽ 91 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കർണാടക പത്ത് ഒാവറിൽ ഏഴിന് 43 റൺസെന്ന നിലയിലിരിക്കെ മഴ കളി തടസ്സപ്പെടുത്തി. തുടർന്ന് മഴ നിയമമനുസരിച്ച് കേരളത്തെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. സൗത്ത് സോൺ ക്രിക്കറ്റ് കിരീടം ആദ്യമായാണ് കേരളം കരസ്ഥമാക്കുന്നത്. ടീമിലെ സതീഷ് ദേവി (വൈസ് ക്യാപ്റ്റൻ), സമീർ, സുജിത്ത്, സിബിൻ, പ്രവീൺ എന്നിവർ പാലക്കാട് ജില്ല സ്പോർട്സ് കൗൺസിൽ താരങ്ങളാണ്. കോച്ച് പ്രശാന്തും ഇവിടെനിന്നുള്ളയാണ്. ജനുവരിയിൽ ഗുജറാത്തിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ കേരളം യോഗ്യത നേടിയതായി ജില്ല ബധിര സ്പോർട്സ് കൗൺസിൽ ജനറൽ സെക്രട്ടറി പി. പ്രശാന്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.