കേരളത്തിലേക്ക്​ മാടുകളെ കടത്തിയ മൂന്നുപേർ അറസ്​റ്റിൽ

കോയമ്പത്തൂർ: കേരളത്തിലേക്ക് മൂന്ന് ട്രക്കുകളിലായി അനധികൃതമായി മാടുകളെ കടത്തിയ മൂന്നുപേരെ കെ.ജി ചാവടി പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർമാരായ എസ്.കെ. സലീം (30), ഇ. രാമകൃഷ്ണൻ (23), െഎ. സനാവുല്ല (29) എന്നിവരാണ് പിടിയിലായത്. മതിയായ രേഖകളില്ലാതെ ലോറികളിൽ കൂടുതൽ കാലികളെ കയറ്റിയതിനാണ് നടപടി. 91 കാലികളാണ് വാഹനങ്ങളിലുണ്ടായിരുന്നത്. ഇവയെ സ്വകാര്യ ഗോശാലയിലേക്ക് മാറ്റി. അറസ്റ്റിലായ ഡ്രൈവർമാരെ പിന്നീട് ജാമ്യത്തിൽ വിട്ടു. തെലങ്കാനയിൽനിന്നാണ് മാടുകളെ കൊണ്ടുവന്നിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.