കല്ലടിക്കോട്: കാരാകുർശ്ശി ഗ്രാമ പഞ്ചായത്തിലെ അപൂർവ രോഗം ബാധിച്ച ബാലന് മുഖ്യമന്ത്രിയുടെ ചികിത്സസഹായ നിധിയിൽനിന്ന് സഹായം. നമ്പിയൻപടിയിൽ വെള്ളാഞ്ചേരി സൈതലവി-ഫാത്തിമ ദമ്പതികളുടെ മകൻ മെഹബൂബിനാണ് (നാല്) വിസ്കോട്ട് ആൾട്രിക്സ് സിൻഡ്രം എന്ന അപൂർവ രോഗം ബാധിച്ചത്. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നിർദേശിച്ചു. ഇതിന് 16 ലക്ഷം രൂപ ചെലവ് വരും. ഇക്കാര്യം ശ്രദ്ധയിൽപെട്ട കെ.വി. വിജയദാസ് എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയെൻറ ചികിത്സസഹായ നിധിയിൽനിന്ന് മൂന്ന് ലക്ഷം രൂപയുടെ ധനസഹായം ഉറപ്പാക്കി. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് കുട്ടിയുടെ പിതാവിന് കൈമാറി. കൂടുതൽ തുക കണ്ടെത്തുന്നതിന് ഇടിയരങ്ങ് അഷ്റഫ്, ചെലോത്തിൽ മുജീബ് എന്നിവർ കൺവീനർമാരായും ചെലോക്കോടൻ സക്കറിയ ട്രഷററായും കമ്മിറ്റി രൂപവത്കരിച്ചു. ശനിയാഴ്ച വൈകീട്ട് കുട്ടിയുടെ വീട്ടിലെത്തി എം.എൽ.എ ചെക്ക് കൈമാറി. CAPTION: കാരാകുർശ്ശിയിൽ കെ.വി. വിജയദാസ് എം.എൽ.എ മെഹബൂബിന് സഹായം കൈമാറാൻ എത്തിയപ്പോൾ /PW FILE KALLADIKODE KARAKURUSSI MEHBOOB
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.