പുറത്തൂർ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള കോച്ചിങ് സെൻറർ ഫോർ മൈനോറിറ്റി യൂത്തിെൻറ (സി.സി.എം.വൈ) പുതിയ സെൻറർ ഞായറാഴ്ച വൈകീട്ട് അഞ്ചിന് ആലത്തിയൂരിൽ തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. പി.എസ്.സി പരീക്ഷക്ക് തയാറെടുക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സൗജന്യ പരിശീലനം നൽകുന്നതിന് വേണ്ടിയാണ് ഇത്തരം കോച്ചിങ് സെൻററുകൾ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആരംഭിക്കുന്നത്. സംസ്ഥാനത്തെ 17ാമത്തെയും ജില്ലയിലെ നാലാമെത്തയും സെൻററാണ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുന്നത്. കുറ്റിപ്പുറം ഉപജില്ല സ്കൂള്‍ കലോത്സവം കല്‍പകഞ്ചേരിയില്‍ കല്‍പകഞ്ചേരി: കുറ്റിപ്പുറം ഉപജില്ല സ്കൂള്‍ കലോത്സവം നവംബര്‍ 27 മുതല്‍ 30 വരെ കല്‍പകഞ്ചേരി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടക്കും. മേളയുടെ നടത്തിപ്പിന് സംഘാടക സമിതി രൂപവത്കരിച്ചു. ഭാരവാഹികള്‍: കല്‍പകഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് എൻ. കുഞ്ഞാപ്പു (ചെയര്‍.), എ.ഇ.ഒ പി.കെ. ഇസ്മായീല്‍ (ജന. കണ്‍.). കലോത്സവത്തോടനുബന്ധിച്ചുള്ള സ്ക്രീനിങ്, പഞ്ചായത്ത്, തീയതി, സ്കൂള്‍ യഥാക്രമം: വളാഞ്ചേരി -നവംബര്‍ 13 -ആതവനാട്, ഇരിമ്പിളിയം -14 -ഇരിമ്പിളിയം എ.എം.യു.പി സ്കൂൾ, മാറാക്കര -കല്‍പകഞ്ചേരി -13 -രണ്ടത്താണി എല്‍.പി സ്കൂൾ, കുറ്റിപ്പുറം -16 -നടുവട്ടം എ.പി സ്കൂൾ. സ്ക്രീനിങ്ങിെൻറ പൂരിപ്പിച്ച എൻട്രിഫോറം നിർദേശത്തില്‍ പറഞ്ഞിരിക്കുന്ന സ്കൂളുകളില്‍ നവംബര്‍ അഞ്ചിന് എത്തിക്കണം. ജാഥക്ക് സ്വീകരണം വളാഞ്ചേരി: സംയുക്ത തൊഴിലാളി യൂനിയെൻറ ആഭിമുഖ്യത്തിൽ നവംബർ ഒമ്പത്, പത്ത്, 11 തീയതികളിൽ നടക്കുന്ന പാർലമെൻറ് മാർച്ചിെൻറ പ്രചാരണാർഥം ഒക്ടോബർ 30ന് രാവിലെ 10ന് വളാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് എത്തുന്ന മേഖല ജാഥക്ക് സ്വീകരണം നൽകാൻ വളാഞ്ചേരി മുനിസിപ്പൽതല സംയുക്ത തൊഴിലാളി യൂനിയൻ കൺെവൻഷൻ തീരുമാനിച്ചു. മോട്ടോർ തൊഴിലാളി യൂനിയൻ എസ്.ടി.യു ജില്ല സെക്രട്ടറി മുഹമ്മദലി നീറ്റുകാട്ടിൽ അധ്യക്ഷത വഹിച്ചു. കെ.എം.എസ്. സാദിഖ് തങ്ങൾ, കെ. ഷാജിമോൻ, എം.വി. ബാലകൃഷ്ണൻ, എ. മനാഫ്, കെ.പി. യൂനുസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.