ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് 2017--18 ജനകീയാസൂത്രണ പദ്ധതി പ്രകാരം വനിതകൾക്കുള്ള ഗ്രാമപഞ്ചായത്തിൽ പ്രസിഡൻറ് ആയിഷ ഹസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഇ.ആർ. ലിജേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സുജിത, സബിത അനിൽ, അംഗങ്ങളായ കെ.എം. ഹാരിസ്, അലി പരുവിങ്ങൽ, വി.കെ. സുബ്രഹ്മണ്യൻ, ഷെമീന, ആരിഫ, പ്രദീപ്, ശശിധരൻ, അംബിക ടീച്ചർ, നഫീസ, ഷാജിത റഷീദ്, സൽമ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാഭ്യാസ പരിഷ്കരണ പദ്ധതി; ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചു പൊന്നാനി: പൊന്നാനി മണ്ഡലത്തിലെ വിദ്യാഭ്യാസ ഗുണമേന്മക്കായി പ്രത്യേക പദ്ധതികൾ തയാറാക്കുന്നു. ഇതിനായി ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി മണ്ഡലത്തിൽ നടപ്പാക്കുന്ന സർഗ വിദ്യാലയം പദ്ധതിയുടെ തുടർച്ചക്കൊപ്പം ഗുണനിലവാരം മെച്ചപ്പെടുത്താനും ഭൗതിക സാഹചര്യ മികവിനുമുള്ള കർമ പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. ഇതിനായി ടാസ്ക് ഫോഴ്സ് രൂപവത്കരിച്ച് പദ്ധതികൾ നടപ്പാക്കാനാണ് തീരുമാനം. ആദ്യഘട്ടമായി പൊന്നാനി തൃക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ വികസനത്തിന് ഊന്നൽ നൽകും. തുടർന്ന് ഘട്ടം ഘട്ടമായി മറ്റു സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സ്ഥലം എം.എൽ.എയും നിയമസഭ സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണൻ ചെയർമാനായും ജില്ല പഞ്ചായത്ത് പ്രസിഡൻറ്, പൊന്നാനി നഗരസഭ ചെയർമാൻ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, മണ്ഡലത്തിലെ ജില്ല പഞ്ചായത്ത്അംഗങ്ങൾ, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ എന്നിവരെ വൈസ് പ്രസിഡൻറുമാരായും പൊന്നാനി എ.ഇ.ഒ ജനറൽ കൺവീനറായും തെരഞ്ഞെടുത്തു. കോഒാഡിനേറ്ററായി എടപ്പാൾ ബി.ആർ.സിയിലെ ജിജി വർഗീസ്, വിദ്യാഭ്യാസ വിചക്ഷണർ, സ്കൂൾ പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ തുടങ്ങിയവരെയും തെരഞ്ഞെടുത്തു. ജനപക്ഷ സിവിൽ സർവിസ് പ്രഖ്യാപനം പൊന്നാനി: കേരള എൻ.ജി.ഒ യൂനിയെൻറ നേതൃത്വത്തിൽ ജനപക്ഷ സിവിൽ സർവിസ് പ്രഖ്യാപനം പൊന്നാനി സിവിൽ സ്‌റ്റേഷൻ പരിസരത്ത് നടന്നു. എൻ.ജി.ഒ പൊന്നാനി ഏരിയയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അഴിമതിരഹിതവും കാര്യക്ഷമവുമായ സിവിൽ സർവിസ് എന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിർത്തിയാണ് ജനപക്ഷ സിവിൽ സർവിസ് പ്രഖ്യാപനം നടന്നത്. താലൂക്ക് പരിധിയിലെ പത്ത് ഓഫിസുകൾ കേന്ദ്രീകരിച്ചാണ് പ്രഖ്യാപിച്ചത്. ഓഫിസുകൾ വഴിയുള്ള സേവനം സുതാര്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പൊന്നാനി സിവിൽ സ്‌റ്റേഷൻ പരിസരത്തുനടന്ന പരിപാടി പൊന്നാനി നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. വി.കെ. ജിഷി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി. രാമകൃഷ്ണൻ, കെ. പ്രദോഷ്, സംഘടന പ്രതിനിധികളായ സി. ഹരിദാസ്, പി.പി. മുഹമ്മദ് സലീം, ബാബു യൂസഫലി, ശിവദാസ് ആറ്റുപുറം, പി.കെ. സുഭാഷ്, വി.കെ. രാജേഷ്, അനൂപ് ഫിലിപ് എന്നിവർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.