ഗ്രാമപഞ്ചായത്ത് കേരളോത്സവം

വേങ്ങര: ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ മൂന്നുവരെ നടത്താന്‍ വേങ്ങര ഗ്രാമപഞ്ചായത്തിലെ ക്ലബുകളുടെയും സന്നദ്ധസംഘടനകളുടെയും യോഗം തീരുമാനിച്ചു. പ്രസിഡൻറ് വി.കെ. കുഞ്ഞാലന്‍ കുട്ടി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ കെ.പി. ഫസല്‍, കെ.കെ. മന്‍സൂര്‍, പി. അബ്ദുല്‍ അസീസ്‌, എന്‍. സഹീര്‍ അബ്ബാസ്, എം. ഇബ്രാഹീം, ചെള്ളിബാവ, കെ. കുഞ്ഞിമുഹമ്മദ്‌ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: വി.കെ. കുഞ്ഞാലന്‍ കുട്ടി (ചെയര്‍.), യൂസുഫലി വലിയോറ (വര്‍ക്കിങ് ചെയര്‍.), ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. ശിവകുമാര്‍ (കണ്‍.), എ.കെ. നാസര്‍ വര്‍ക്കിങ് (കണ്‍.), കെ.പി. ഫസല്‍ (ട്രഷ.). മത്സരത്തില്‍ പങ്കെടുക്കാൻ താൽപര്യമുള്ള ക്ലബുകള്‍ 24ന് മുമ്പ് നിശ്ചിത ഫോറത്തില്‍ വേങ്ങര ഗ്രാമപഞ്ചായത്തില്‍ നല്‍കേണ്ടതാണ്. ഫോണ്‍: 9746303209.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.