തിരൂരങ്ങാടി: ന്യൂനപക്ഷ ക്ഷേമവകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന 'പാസ്‌വേഡ്' പദ്ധതി തിരൂരങ്ങാടി ഓറിയൻറൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലെ ന്യൂനപക്ഷ മതവിഭാഗം വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വവികസനം ലക്ഷ്യമാക്കിയുള്ളതാണ് പദ്ധതി. വേങ്ങര മൈനോറിറ്റി കോച്ചിങ് സൻറർ പ്രിൻസിപ്പൽ പ്രഫ. പി. മമ്മദ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ എൽ. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. സി.പി. അഷ്റഫ്, അബ്ദുൽ ലത്തീഫ് എന്നിവർ ക്ലാസെടുത്തു. എച്ച്.എം പി.എം. കദീജ ടീച്ചർ മുഖ്യപ്രഭാഷണം നിർവഹിച്ചു. വി.സി. കാസിം, ഇസ്മായിൽ, ടി. സാലിം എന്നിവർ സംസാരിച്ചു. ന്യൂനപക്ഷ ക്ഷേമവകുപ്പ് നടത്തുന്ന 'പാസ്‌വേഡ്' പദ്ധതി തിരൂരങ്ങാടി ഓറിയൻറൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രഫ. പി. മമ്മദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.