ശമ്പളം നല്‍കുന്നതിലെ വീഴ്​ച; കെ.എസ്.ആർ.ടി.സി ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം: കെ.എസ്.ആര്‍.ടി.സി മലപ്പുറം ഡിപ്പോയിലെ ഡ്രൈവര്‍ക്ക് ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയതിന് ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം ഡിപ്പോയിലെ ജൂനിയര്‍ അസിസ്റ്റൻറ് നുസ്‌റത്ത് പട്ടീരിയെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. നിലമ്പൂര്‍ ഡിപ്പോയില്‍നിന്ന് സ്ഥലം മാറി മലപ്പുറത്ത് എത്തിയ ഡ്രൈവർ എ. മുഹമ്മദ്കുഞ്ഞിന് സെപ്റ്റംബറിലെ ശമ്പളം യഥാസമയം നല്‍കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ജില്ല ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുടെ നടപടി. രണ്ടുമാസം മുമ്പ് യൂനിറ്റിലെ മറ്റൊരു ജീവനക്കാര‍​െൻറ സര്‍വിസ് ബുക്ക് നഷ്ടപ്പെടലും റാമ്പില്‍ നിര്‍ത്തിയിട്ട ബസ് സമീപത്തെ മതിലിടിച്ച സംഭവവുമുണ്ടായിരുന്നു. ഇതിലൊന്നും നടപടിയില്ലെന്നിരിക്കെ ധൃതിപിടിച്ച് ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തതില്‍ മറ്റ് ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.