'അവരും ഉടുക്കട്ടെ...' വസ്ത്ര ശേഖരണ പദ്ധതി തുടങ്ങി

കല്‍പകഞ്ചേരി: ഉത്തരേന്ത്യയിലെ പാവപ്പെട്ടവർക്കുവേണ്ടി അൽ റഹ്മ,- തണൽ എന്നിവരുടെ സഹകരണത്തോടെ വാരണാക്കര ഗ്രീൻ ചാനൽ കൾചറൽ സ​െൻറർ സംഘടിപ്പിക്കുന്ന വസ്ത്ര ശേഖരണ പദ്ധതിക്ക് തുടക്കമായി. പി. മുഹമ്മദ് കുട്ടി, കൊളക്കാടൻ ഷറഫുദ്ദീൻ, കൾചറൽ സ​െൻറർ ചെയർമാൻ ടി.പി. അബ്ദുൽ കരീം, സെക്രട്ടറി അബ്ദുറഹീം പാറമ്മൽ, സി.വി. സമീർ, ഷറഫുദ്ദീൻ വാരണാക്കര, ഫൈസൽ, കെ. ശിഹാബ്, പി. മുഹമ്മദ് എന്നിവർ നേതൃത്വം നല്‍കി. അംഗൻവാടി വാർഷികം കുറ്റിപ്പുറം: മണ്ഡക പറമ്പ് 93-ാം നമ്പർ അംഗൻവാടിയുടെ രണ്ടാം വാർഷിക ആഘോഷം വിവിധ കലാപരിപാടികളോടുകൂടി നടന്നു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.എം. പ്രതാപ‍ൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ടി. ഹുസൈൻ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, വേലായുധൻ അച്ചിപ്രവീട്ടിൽ, സീത ടീച്ചർ, ചന്ദ്രൻ, കെ. ഗിരിജ, ശോഭ ടീച്ചർ, നളിനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.