പരപ്പനങ്ങാടി: അലീന ബസിെൻറ ഇന്നലത്തെ ഓട്ടം വൃക്കരോഗിയെ സഹായിക്കാൻ വേണ്ടി. പുത്തരിക്കലിലെ ഹബീബ്റഹ്മാെൻറ ഉടമസ്ഥതയിലുള്ള പരപ്പനങ്ങാടി-മഞ്ചേരി റൂട്ടിലോടുന്ന അലീന ബസാണ് പാലത്തിങ്ങൽ പള്ളിപ്പടി സ്വദേശിയും ബസ് കണ്ടക്ടറുമായ കറുത്തേടത്ത് അയ്യൂബിെൻറ വൃക്ക മാറ്റിവെക്കൽ ചികിത്സക്കുവേണ്ടി തുക കണ്ടെത്താൻ ഓടിയത്. ബസിലെ തൊഴിലാളികളായ ഡ്രൈവര്‍ അബൂബക്കർ പതിനാറുങ്ങൽ, ദീപ് ചന്ദ് അരിയല്ലൂർ, ഇബ്രാഹിം ചെമ്മാട്, സലീം പൂളാപ്പീസ്, അനസ് പാറക്കാവ് എന്നിവർ നേതൃത്വം നൽകി. ഫണ്ട് ശേഖരണത്തിെൻറ ഉദ്ഘാടനം ചികിത്സ കമ്മിറ്റി ചെയർമാൻ എം.എച്ച്. മുഹമ്മദ് നിർവഹിച്ചു. മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ഉസ്മാൻ അധ്യക്ഷത വഹിച്ചു. പി.ഒ. സലാം, സക്കീർ പരപ്പനങ്ങാടി, അരവിന്ദൻ, എ. ഫാസിൽ എന്നിവർ സംബന്ധിച്ചു. അയ്യൂബിെൻറ വൃക്ക മാറ്റിവെക്കൽ ചികിത്സക്കുവേണ്ടി അലീന ബസ് ജീവനക്കാർ നടത്തുന്ന ധനസമാഹരണം എം.എച്ച്. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.