ഉപകരണങ്ങൾ കൈമാറി

തിരൂരങ്ങാടി: കിടപ്പിലായ രോഗികൾക്കാവശ്യമായ അഡ്ജസ്റ്റബിൾ കട്ടിൽ നൽകി വിദ്യാർഥികൾ മാതൃകയായി. വെളിമുക്ക് ക്രസൻറ് െറസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂനിറ്റും നന്മ ക്ലബും സംയുക്തമായി നടപ്പാക്കുന്ന മൈക്രോ ഫണ്ടിങ്ങിലൂടെ ശേഖരിച്ച തുക ഉപയോഗിച്ചാണ് വിവിധ ഉപകരണങ്ങൾ വെളിമുക്ക് പാലിയേറ്റിവ് സ​െൻററിന് നൽകിയത്. മാനേജർ പി.കെ. മുഹമ്മദ് ഹാജിയിൽനിന്ന് പാലിയേറ്റിവ് പ്രതിനിധികൾ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ രാജ്‌മോഹൻ, സി.പി. യൂനുസ്, കടവത്ത് മൊയ്തീൻ കുട്ടി, എം. അബ്ദുൽ മജീദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ. സിദ്ദീഖ്, നന്മ കോഒാഡിനേറ്റർ കെ.എസ്. ലിനീഷ് എന്നിവർ സംസാരിച്ചു. വെളിമുക്ക് ക്രസൻറ് െറസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ വെളിമക്ക് പാലിയേറ്റിവ് സ​െൻററിന് ഉപകരണങ്ങൾ കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.