ഉംറ തീർഥാടക സൗദിയിൽ നിര്യാതയായി അരീക്കോട്: ഉംറ തീർഥാടക സൗദിയിൽ നിര്യാതയായി. പൂക്കോട്ടുചോല അപ്പാട്ട് ഹസ്സൻകുട്ടി ഹാജിയുടെ ഭാര്യ ഉണ്ണീമ ഹജ്ജുമ്മയാണ് (65) മരിച്ചത്. ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മദീനയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മദീനയിൽ ഖബറടക്കിയതായി ബന്ധുക്കൾ അറിയിച്ചു. മക്കൾ: അബ്ദുൽ ഗഫൂർ (മദീന), ദാവൂദ് (കുഴിമണ്ണ ഗവ. ഹയർ െസക്കൻഡറി സ്കൂൾ), സുബൈദ, മൈമൂന, ഖദീജ, റംലത്ത്. മരുമക്കൾ: മുഹമ്മദ് (കാവനൂർ), സാദിഖ് (പത്തനാപുരം), സൈഫുദ്ദീൻ (കടുങ്ങല്ലൂർ), ഹസീന (പോത്തട്ടിപ്പാറ), സഫ്റീന (ചെറുവട്ടൂർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.