ചെക്ക്​പോസ്​റ്റിൽ വെളിച്ചെണ്ണ പിടികൂടി

ഗോവിന്ദാപുരം: എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ പിക്അപ് വാനിൽ കടത്തുകയായിരുന്ന വെളിച്ചെണ്ണ പിടികൂടി. വെളിച്ചെണ്ണയാണെന്ന് പരിശോധനയിൽ വാഹനത്തിലുള്ളവർ പറഞ്ഞതിനാൽ കന്നാസുകൾ പരിശോധിച്ചപ്പോൾ നിറവും മണവുമില്ലാത്ത ഒരുതരം എണ്ണ പോലുള്ള ദ്രാവകമാണ് കണ്ടതെന്ന് റെയ്ഡിന് നേതൃത്വം നൽകിയ എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പത്തിലധികം കന്നാസുകളിൽ ചെന്നൈയിൽനിന്ന് കൊടുങ്ങല്ലൂരിലേക്ക് കടത്തുകയായിരുന്നു വ്യാജ വെളിച്ചെണ്ണ. എണ്ണയും വാഹനവും ഭക്ഷ്യസുരക്ഷവകുപ്പിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.