മലപ്പുറം: അന്താരാഷ്ട്ര സ്തനാർബുദ ബോധവത്കരണ മാസാചരണ ഭാഗമായി കോഴിക്കോട് ചൂലൂരിലെ എം.വി.ആർ കാൻസർ സെൻറർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് കാസർകോട് മുതൽ തൃശൂർ വരെ നടത്തുന്ന പിങ്ക് ബസ് കാമ്പയിൻ ജില്ലയിൽ പര്യടനം തുടങ്ങി. ഊരകം കാരാത്തോട്ട് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പര്യടനം ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സഫ്രീന അഷറഫ് അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭ അംഗം കെ.കെ. ഉമ്മർ, ഊരകം പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ വി.കെ. മൈമൂനത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. അബൂബക്കർ, എം.വി.ആർ കാൻസർ സെൻറർ വൈസ് പ്രസിഡൻറ് മുഹമ്മദ് അജ്മൽ എന്നിവർ സംസാരിച്ചു. ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സാജു ജെയിംസ് സ്വാഗതവും വിപിൻ ജോസ് നന്ദിയും പറഞ്ഞു. caption കോഴിക്കോട് എം.വി.ആർ കാൻസർ സെൻററിെൻറ സ്തനാർബുദ ബോധവത്കരണ പിങ്ക് ബസിെൻറ ജില്ല പര്യടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഫ്ലാഗ് ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.