കുടുംബശ്രീ മൊത്തം കുടുംബങ്ങളുടെയും താങ്ങാകണം –മുഖ്യമന്ത്രി

മലയിൻകീഴ്: സ്വയം താങ്ങാകുന്നതോടൊപ്പം പ്രദേശത്തെ മൊത്തം കുടുംബങ്ങളുടെയും താങ്ങായി കുടുംബശ്രീ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിളപ്പിൽശാലയിൽ കുടുംബശ്രീ സ്കൂൾ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിശ്വാസ്യതയോടെയും കൃത്യതയോടെയും നടപ്പാക്കാൻ കുടുംബശ്രീക്ക് സാധിക്കുന്നുണ്ട്. ദാരിദ്ര്യനിർമാർജനരംഗത്ത് കുടുംബശ്രീ ഇനിയും കൂടുതൽശ്രദ്ധ പതിപ്പിക്കണം. പാലിയേറ്റിവ് കെയർ രംഗത്തും സാമൂഹികസുരക്ഷരംഗത്തും കുടുംബശ്രീക്കാർക്ക് പ്രവർത്തിക്കാനാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. പുളിയറക്കോണം പെൻപോൾ ഗ്രൗണ്ടിൽ ചേർന്ന യോഗത്തിൽ ശാന്തി കുടുംബശ്രീ പ്രസിഡൻറ് ദീപ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.