'ഇതളുടെ ഭൂമിക' സമര്‍പ്പണം

നിലമ്പൂർ: വ്യത്യസ്ത ജീവിത രീതികളെ പരിചയപ്പെടുത്തുന്നതിനായി മുതുകാട് പ്രവര്‍ത്തനം ആരംഭിക്കുന്ന കേന്ദ്രമായ 'ഇതളുടെ ഭൂമിക'യുടെ സമര്‍പ്പണം ഞായറാഴ്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. ഡോ. കെ.ടി. മനോജ് കുമാര്‍ അധ്യക്ഷത വഹിക്കും. സി.ഐ. മനോജ് പറയട്ട, പി. ശബരീശന്‍ എന്നിവർ സംസാരിക്കും. വിവിധ വിഷയങ്ങളില്‍ ജിനന്‍, സനൂപ് നരേന്ദ്രന്‍ എന്നിവര്‍ നയിക്കുന്ന പഠനശിബിരവും കലാകായിക പ്രദര്‍ശനവും നടക്കും. തുടര്‍ ദിവസങ്ങളില്‍ ആചാര്യ വിനയ് കൃഷ്ണയുടെ കൃഷി, ആരോഗ്യം, ശാസ്ത്രപഠനം, രാജയോഗ, തന്ത്ര വിഷയങ്ങളിൽ പഠന ശിബിരവും നവാസ് ഗുരുക്കളുടെയും ഐസക്കി​െൻറയും നേതൃത്വത്തില്‍ കളരി-യോഗ ക്ലാസുകളും നടത്തും. ഭക്ഷ്യസാധനങ്ങൾ ഉൽപാദിപ്പിക്കാനും ആരോഗ്യ പരിപാലനത്തിനും അറിവുകള്‍ കൈമാറാനും കലാ സാംസ്‌കാരിക വിനിമയങ്ങള്‍ക്കുള്ള സൗകര്യമാണ് 'ഇതളുകളുടെ ഭൂമിക'യിലൊരുങ്ങുന്നത്. വാര്‍ത്തസമ്മേളനത്തില്‍ സായി, അന്‍വര്‍ തെക്കോടന്‍, വി.പി. അനിയന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.