സൗജന്യ നേത്രചികിത്സ ക്യാമ്പ് 29ന്

നിലമ്പൂർ: ലയൺസ് ക്ലബ് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന‍്യ നേത്ര ശസ്ത്രക്രിയ ക‍്യാമ്പ് 29ന് നടക്കും. തിമിര ബാധിതര്‍ക്ക് ആധുനിക രീതിയിലുള്ള ചികിത്സയാണ് നടത്തുന്നതെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഞായറാഴ്ച വടപുറത്ത് ലയൺസ് ഹാളില്‍ രാവിലെ 7.30 മുതല്‍ 12.30 വരെയാണ് ക്യാമ്പ്. ശസ്ത്രക്രിയ ആവശ്യമുള്ളവരെ തൊട്ടടുത്ത ദിവസം കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയിലെത്തിക്കും. രോഗികള്‍ക്ക് സഹായികളായി ആരും കൂടെ പോകേണ്ടതില്ലെന്നും എല്ലാ സൗകര്യങ്ങളും ലയൺസ് ക്ലബി‍​െൻറ നേതൃത്വത്തിലൊരുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. രോഗികള്‍ക്ക് ആധുനിക രീതിയില്‍ ഇന്‍ട്രാ ഓക്കുലര്‍ ലെന്‍സ് സൗജന്യമായി വെച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. കുട്ടികളുടെ കോങ്കണ്ണിനുള്ള പരിശോധനയും ക്യാമ്പില്‍ ഉണ്ടായിരിക്കും. പങ്കെടുക്കേണ്ടവര്‍ 26ന് മുമ്പ്അയൽക്കൂട്ടത്തിലോ സമീപത്തെ മെഡിക്കല്‍ ഷോപ്പുകളിലോ ആശുപത്രികളിലോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04931 220196, 9446449665 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. വാര്‍ത്തസമ്മേളനത്തില്‍ പ്രോജക്ട് ചെയര്‍മാന്‍ ജോഷ്വാ കോശി, സെക്രട്ടറി തരുൺ തോമസ്, ട്രഷറര്‍ വി.കെ. തോമസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.