മോദിയുള്ളിടത്തോളം കാലം അണ്ണാ ഡി.എം.കെയെ തകർക്കാനാവില്ലെന്ന മന്ത്രിയുടെ പ്രസ്താവന വിവാദമാവുന്നു കോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്ളിടത്തോളം കാലം അണ്ണാ ഡി.എം.കെയെ ആർക്കും തകർക്കാനാവില്ലെന്ന തമിഴ്നാട് ക്ഷീരവികസന മന്ത്രി രാജേന്ദ്ര ബാലാജിയുടെ പ്രസ്താവന വിവാദമാവുന്നു. ബി.ജെ.പി അഖിലേന്ത്യ നേതൃത്വത്തിെൻറ നിയന്ത്രണത്തിലാണ് അണ്ണാ ഡി.എം.കെ സർക്കാർ പ്രവർത്തിക്കുന്നതെന്ന വിമർശനം വ്യാപകമാകുന്നതിനിടെയാണ് മന്ത്രി തേനി ജില്ലയിലെ ആണ്ടിപട്ടിയിൽ നടന്ന പൊതുയോഗത്തിൽ വിവാദ പ്രസംഗം നടത്തിയത്. മോദിയുടെ പിന്തുണയുള്ളതിനാൽ പാർട്ടിയും സർക്കാറും പ്രതിസന്ധികളെ അതിജീവിക്കും. മോദിയുള്ളിടത്തോളം കാലം പ്രവർത്തകർ ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ പാൽ കമ്പനികൾക്കെതിരെ ഇദ്ദേഹം നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു. ഇതിനെതിരെ സ്വകാര്യ െഡയറിയുടമകൾ മദ്രാസ് ഹൈകോടതിയെ സമീപിച്ചതോടെ ഇവരുമായി ബന്ധപ്പെട്ട പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.