കേസെടുത്ത തീരുമാനം ശരിയല്ല

നിലമ്പൂര്‍: ജില്ല ആശുപത്രി എച്ച്.എം.സി യോഗത്തിലേക്ക് നിവേദനവുമായെത്തിയ ഐ.എൻ.ടി.യു.സി ഒാട്ടോ തൊഴിലാളികൾക്കെതിരെ പരാതി നൽകിയ മാനേജ്മ​െൻറ് കമ്മിറ്റിയുടെ നിലപാട് ശരിയല്ലെന്ന് കോൺഗ്രസ്. ആശുപത്രിയുടെ ശോച‍്യാവസ്ഥയുമായി ബന്ധപ്പെട്ട് മുമ്പും പ്രതിഷേധസമരങ്ങൾ ഉണ്ടായിട്ടുണ്ട്. അന്ന് കേസെടുക്കുന്ന നടപടി ഉണ്ടായിട്ടില്ല. ഈ സാഹചര‍്യത്തിൽ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്ന് വാദിക്കുന്നത് അംഗീകരിക്കാനാകില്ല. യോഗത്തിലേക്ക് നിവേദനവുമായി എത്തിയത് ശരിയായില്ല എന്ന അഭിപ്രായമാണുള്ളതെന്നും എന്നാല്‍, കേസില്‍ കുടുക്കണമെന്ന ചിലരുടെ പിടിവാശി അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ് ജില്ല പഞ്ചായത്ത് അംഗം കൂടിയായ ഒ.ടി. ജയിംസ് പറഞ്ഞു. അടിസ്ഥാന സൗകര‍്യക്കുറവ് ചൂണ്ടിക്കാണിച്ചാണ് നിവേദനവുമായെത്തിയത് നിലമ്പൂർ: ജില്ല ആശുപത്രി എച്ച്.എം.സി യോഗത്തിലേക്ക് നിവേദനവുമായി എത്തേണ്ടി വന്നത് അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട് പല പ്രാവശ്യം ഉപവാസ സമരവും ചര്‍ച്ചയും നടത്തിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണെന്ന് ഐ.എന്‍.ടി.യു.സി ഒാട്ടോ തൊഴിലാളി യൂനിയന്‍. ജനകീയ വിഷയത്തി‍​െൻറ പേരില്‍ സമരം ചെയ്തതിന് കേെസടുത്ത് ജയിലിലടച്ചാലും സമരം തുടരുമെന്നും യൂനിയൻ ഭാരവാഹികൾ പറഞ്ഞു. മണ്ഡലം ഭാരവാഹി ടി.എം.എസ്. ആസിഫ് അധ‍്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.