കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തിൽ ചർച്ചയിലൂടെ ഉരിത്തിരിഞ്ഞു വന്ന യു.ഡി.എഫ് ബന്ധം ഇല്ലാതായതിെൻറ ഉത്തരവാദിത്തം എം.എൽ.എമാരിൽ ആരോപിച്ച് മുസ്ലിം ലീഗും കോൺഗ്രസും. സ്ഥലം എം.എൽ.എ എ.പി. അനിൽകുമാറിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ലീഗ് പഞ്ചായത്ത് നേതൃത്വം രംഗത്തുവന്നപ്പോൾ പ്രദേശത്തുകാരനും മഞ്ചേരി എം.എൽ.എയുമായ അഡ്വ. എം. ഉമ്മറിനെയാണ് കോൺഗ്രസ് മണ്ഡലം നേതൃത്വം വിമർശിക്കുന്നത്. പ്രസിഡൻറ് പദം 22 മാസം തങ്ങൾക്ക് നൽകാമെന്ന് ലീഗ് നേതാക്കൾ അനിൽകുമാർ എം.എൽ.എക്ക് വാക്ക് നൽകിയതാണെന്നും ഈ ധാരണ പൊളിച്ചതിന് പിന്നിൽ എം. ഉമ്മർ എം.എൽ.എ ആണെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.പി. അലക്സാണ്ടർ ആരോപിച്ചു. അവിശ്വാസ പ്രമേയത്തിന് പ്രേരിപ്പിച്ചത് ലീഗിെൻറ വഞ്ചനാനിലപാടാണെന്നും അദ്ദേഹം പറഞ്ഞു. അനിൽകുമാർ എം.എൽ.എയുടെ കടുത്ത നിലപാടാണ് യു.ഡി.എഫ് ബന്ധം ഇല്ലാതാക്കിയതെന്ന് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. അബ്ദുറഹ്മാൻ ആരോപിച്ചു. വെള്ളിയാഴ്ച ലീഗ് ജില്ല നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രസിഡൻറ് പദം ഒന്നരവർഷം കോൺഗ്രസിന് നൽകാമെന്ന് ഡി.സി.സി പ്രസിഡൻറിനെ തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ, അനിൽകുമാർ ഇടപെട്ട് ഈ നിർദേശം തള്ളുകയായിരുന്നെന്നും അേദ്ദഹം പറഞ്ഞു. അവിശ്വാസ പ്രമേയം പാസായതിന് ശേഷം ശനിയാഴ്ച രാത്രി കിഴക്കെത്തലയിൽ ലീഗ് നടത്തിയ പൊതുയോഗത്തിൽ അനിൽകുമാറിനെതിരെ കടുത്ത വിമർശനമാണുയർന്നത്. ഇതിൽ പ്രസംഗിച്ചില്ലെങ്കിലും ആദ്യാവസാനം വരെ എം. ഉമ്മർ എം.എൽ.എ സംബന്ധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.