ചോക്കാട് ജലനിധി പദ്ധതി പൈപ്പ് പൊട്ടുന്നത്​ ദുരിതമാവുന്നു

കാളികാവ്: ചോക്കാട് ജലനിധി പദ്ധതിയുടെ പണി പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ പൈപ്പുകള്‍ പൊട്ടുന്നത് പതിവായി. അടുത്തിടെയായി പല സ്ഥലത്ത് പൈപ്പ് പൊട്ടിയിരുന്നു. ഉപയോഗിച്ചത് നിലവാരം കുറഞ്ഞ പൈപ്പുകളാണെന്നാണ് പരാതി. വാട്ടര്‍ അതോറിറ്റിയുടെ മധുമല പദ്ധതിക്കെതിരെയും ഇത്തരം ആരോപണം ഉയർന്നിരുന്നു. ജലനിധിവഴി കഴിഞ്ഞ ഏപ്രില്‍ മുതല്‍ വെള്ളം വിതരണം തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടി അനന്തമായി നീളുകയാണ്. മാളിയേക്കലിൽ വിതരണത്തി​െൻറ ട്രയല്‍ നടത്തിയിരുന്നെങ്കിലും പൂർണമായി വിതരണം ചെയ്തിരുന്നില്ല. പരാതിപ്പെട്ടാൽ നന്നാക്കാന്‍ അധികൃതർ എത്തുന്നില്ലെന്നും ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.