നിലമ്പൂര്‍: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ രണ്ടുപേര്‍ എക്‌സൈസ് സംഘത്തിെൻറ പിടിയിലായി. അമരമ്പലം ഗാന്ധിപ്പടി മേലേതില്‍ ബിനീഷ് (23), തൃശൂര്‍ ചാവക്കാട് തളിക്കുളം കാലാനി വീട്ടില്‍ പ്രണവ്ദീപ് (24) എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ടി. സജിമോനും സംഘവും പിടികൂടിയത്. ബിനീഷിനെ മുട്ടിക്കടവില്‍ പ്രണവ്ദീപിനെ കരിമ്പുഴ കെ.ടി.ഡി.സിയുടെ ടാമറിെൻറ ഹോട്ടലിന് സമീപത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. ബിനീഷ് പൂക്കോട്ടുംപാടം അഞ്ചാംമൈലിലും പരിസരങ്ങളിലുമാണ് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്ഥിരമായി കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. പ്രണവ്ദീപ് പൊലീസ്-എക്‌സൈസ് ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ച് രഹസ്യവിവരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഉദ്യോഗസ്ഥരില്‍നിന്ന് പണം തട്ടുന്ന വിദഗ്ധനാണ്. ഇരുവരില്‍നിന്ന് അരകിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. എക്‌സൈസ് സംഘം ഇവരെകൊണ്ട് കഞ്ചാവ് നല്‍കാനെന്ന വ്യാജേന വിളിച്ചുവരുത്തിയവരിൽ അധികവും യുവാക്കളും വിദ‍്യാർഥികളുമായിരുന്നു. 15 പേരാണ് കഞ്ചാവ് ആവശ‍്യപ്പെട്ട് എത്തിയത്. ഇവരെയും പിന്നീട് കസ്റ്റഡിയിലെടുത്തു. ഇതില്‍ 12പേർ ബിരുദദാരികളാണ്. രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇവരെ താക്കീത് നല്‍കി വിട്ടയച്ചു. ഇവരിൽ പലരും ലഹരിക്ക് അടിമകളായിരുന്നു. ചികിത്സ അനിവാര്യമായവര്‍ക്ക് ഡിഅഡിക്ഷന്‍ കേന്ദ്രങ്ങളുമായും എക്‌സൈസ് അധികൃതര്‍ ബന്ധപ്പെടുത്തി കൊടുത്തു. ഇടവേളക്ക് ശേഷം മലയോര മേഖലയില്‍ വീണ്ടും കഞ്ചാവ് വില്‍പന തകൃതിയായി നടക്കുകയാണ്. കഴിഞ്ഞദിവസം ഒന്നര കിലോ കഞ്ചാവുമായി പിടിയിലായ വണ്ടൂര്‍ താളിയംകുണ്ട് ഹാരിസ് വര്‍ഷങ്ങളായി കഞ്ചാവ് വില്‍പന നടത്തി വരികയാണ്. ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ ഇൻറലിജൻസ് വിഭാഗം പ്രിവൻറീവ് ഓഫിസര്‍മാരായ ടി. ഷിജുമോന്‍, ബിജു പി. എബ്രഹാം, സിവില്‍ ഓഫിസര്‍മാരായ കെ.എസ്. അരുണ്‍കുമാര്‍, കെ. ജസ്റ്റിന്‍, രാജന്‍ നെല്ലായി, പി. ഹരിദാസന്‍, കെ.എ. അനീഷ് എന്നിവരും റെയ്ഡ് സംഘത്തിലുണ്ടായിരുന്നു. കുട്ടികളുടെ സൗഹൃദങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും ചെറുപ്രായത്തില്‍ കഞ്ചാവ് ലഹരി ഉപയോഗിച്ച് തുടങ്ങിയാല്‍ പിന്നീട് അതില്‍ നിന്നുമാറാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുക പ്രയാസകരമായിരിക്കും. വിദ്യാര്‍ഥികള്‍ ഏറെ വൈകി വീട്ടില്‍ വരുന്നതും ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പടം: -5 ബിനീഷ് പടം:6- പ്രണവ്ദീപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.