മുടിക്കോട് ജുമാമസ്ജിദ് അക്രമം: ഒളിവിലായിരുന്നയാൾ അറസ്​റ്റിൽ

പാണ്ടിക്കാട്: മുടിക്കോട് ജുമാമസ്ജിദിൽ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി ഇമാമിനെയും നമസ്കാരത്തിനെത്തിയവരെയും ആക്രമിച്ച കേസിൽ ഒളിവിലായിരുന്നയാൾ പിടിയിൽ. കടമ്പോട് മദാരി മേൽവീട്ടിൽ ഫിറോസിനെയാണ് (21) പാണ്ടിക്കാട് എസ്.ഐ പി. ദയാശീല​െൻറ നേതൃത്വത്തിലുള്ള സംഘം പാണ്ടിക്കാട് ടൗണിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പാണ്ടിക്കാട് സ്റ്റേഷനിൽ വേറെയും കേസുണ്ട്. മുടിക്കോട് ജുമാമസ്ജിദിൽ 2017 ജൂൺ രണ്ടിന് അക്രമം നടത്തിയ ശേഷം ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം പ്രതികൾ നൽകിയ മുൻകൂർ ജാമ്യം മഞ്ചേരി ജില്ല സെഷൻസ് കോടതി തള്ളിയിരുന്നു. പ്രതികളിൽ മൂന്നുപേരെകൂടി പിടികൂടാനുണ്ട്. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. ഫിറോസിനെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.