പത്തനംതിട്ട സ്വദേശി ലോഡ്​ജിൽ മരിച്ച നിലയിൽ

മലപ്പുറം: പത്തനംതിട്ട സ്വദേശിയായ 54കാരനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി 10.30ഒാടെ കോട്ടപ്പടി പൊലീസ് സ്റ്റേഷന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത മാൻേകാട് മുല്ലശ്ശേരി വീട്ടിൽ വിദ്യാധരൻ നായരെയാണ് ബുധനാഴ്ച രാവിലെ 11ഒാടെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തരയായിട്ടും മുറിയിൽനിന്ന് പുറത്തുവരാത്തതിനെത്തുടർന്ന് നടന്ന പരിശോധനയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. നേരത്തേ മലപ്പുറം ഭാഗങ്ങളിൽ ജോലി ചെയ്തിരുന്നു. അസുഖങ്ങളുള്ളതായും ഹൃദയസ്തംഭനമാണ് മരണകാരണമെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ബന്ധുക്കൾ എത്തിയശേഷമേ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കൂ. മലപ്പുറം അഡീഷനൽ എസ്.െഎ റഷീദ് ഇൻക്വസ്റ്റ് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.