കഞ്ചിക്കോട് ഇരട്ട കൊലപാതകത്തിൽ സി.പി.എം പങ്ക് വ്യക്തമായി -ബി.ജെ.പി പാലക്കാട്: ബി.ജെ.പി പ്രവർത്തകരായ രാധാകൃഷ്ണനെയും വിമലാദേവിയെയും കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി എസ്. ജയകുമാറിനെ ചടയൻകലായ് ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തതിലൂടെ കൊലപാതകത്തിൽ സി.പി.എമ്മിെൻറ പങ്ക് വ്യക്തമായെന്ന് ബി.ജെ.പി ആരോപിച്ചു. കൊലപാതക കേസിലെ ഒന്നാം പ്രതിയെ പാർട്ടി ചുമതല ഏൽപിച്ചതിലൂടെ സി.പി.എമ്മിെൻറ തനിനിറമാണ് പുറത്തുവന്നതെന്ന് ബി.ജെ.പി ജില്ല അധ്യക്ഷൻ ഇ. കൃഷ്ണദാസ് പറഞ്ഞു. നേതൃത്വത്തിെൻറ അറിവോടെയാണ് കൊലപാതകം നടത്തിയത്. ജില്ലയിലെ സമാധാനാന്തരീക്ഷം തകർത്ത സി.പി.എം ജനങ്ങളോട് മാപ്പ് പറയണമെന്നും ഭരണത്തിെൻറ മറവിൽ രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്ന സി.പി.എമ്മിെൻറ യഥാർഥ നിറം പാലക്കാട്ടെ ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അരുമണി ജനവാസ മേഖലയിലും കാട്ടാന കുനംകാട്ട് തോട്ടത്തിലെ ഷെഡ് കാട്ടാന തകർത്തു മുണ്ടൂർ: പുതുപ്പരിയാരം പഞ്ചായത്തിലെ മലയോരപ്രദേശമായ അരുമണി ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. ചൊവ്വാഴ്ച പുലർച്ച അഞ്ചോടെ അരുവറ കുനംകാട് വെങ്കിടേശിെൻറ എസ്റ്റേറ്റിലെത്തിയ കാട്ടാന തോട്ടത്തിലെ ഷെഡ് തകർത്തു. പണിയായുധങ്ങളും സാധനങ്ങളും സൂക്ഷിക്കുന്ന ഷെഡാണ് നശിപ്പിച്ചത്. രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് ഷെഡ് തകർത്ത നിലയിൽ കണ്ടത്. ഷെഡിനടുത്ത തെങ്ങും ആന നശിപ്പിച്ചു. ഒരാഴ്ചയായി പുതുപ്പരിയാരം, മുണ്ടൂർ പഞ്ചായത്തുകളിലെ മലയോര മേഖലയിലും നാട്ടിൻപുറങ്ങളിലും രാപ്പകൽ വ്യത്യാസമില്ലാതെ ആനകൾ എത്തുകയാണ്. അതിരാവിലെയും സന്ധ്യ മയങ്ങിയാലും വീടുകളിൽനിന്ന് പുറത്തിറങ്ങാൻ ജനം മടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.