ഇവർ മികച്ച പ്രകടനം നടത്തിയവർ

പാലക്കാട്: സീനിയർ പെൺകുട്ടികളിൽ 1500, 3000, 5000 മീറ്ററുകളിൽ സ്വർണം നേടിയ പി.വി. ഷാലു (കുമരംപുത്തൂർ കല്ലടി എച്ച്.എസ്.എസ്), സീനിയർ ആൺകുട്ടികളിൽ 400 മീറ്റർ ഹർഡിൽസ്, 400 മീ, 800 മീ. മത്സരങ്ങളിൽ സ്വർണം നേടിയ കെ.എ. അഖിൽ (സി.എഫ്.ഡി.വി.എച്ച്.എസ്.എസ് മാത്തൂർ), ജൂനിയർ പെൺകുട്ടികളിൽ ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ എന്നിവയിൽ സ്വർണവും ഹാമർ ത്രോയിൽ വെള്ളിയും നേടിയ സി.ആർ. റാഹില (പറളി എച്ച്.എസ്), ജൂനിയർ ആൺകുട്ടികളിൽ 800, 1500, 3000 മീറ്ററുകളിൽ സ്വർണം നേടിയ ജെ. അശ്വൻ (ജി.എ.പി.എച്ച്.എസ്.എസ് എലപ്പുള്ളി), സബ്ജൂനിയർ പെൺകുട്ടികളിൽ ലോങ്ജംപ്, 100 മീ. സ്വർണവും 200 മീറ്ററിൽ വെള്ളിയും നേടിയ കെ.എ. അനാമിക (സി.എഫ്.ഡി.വി.എച്ച്.എസ്.എസ് മാത്തൂർ), സബ്ജൂനിയർ ആൺകുട്ടികളിൽ 100 മീ. സ്വർണവും ലോങ്ജംപ്, 200 മീ. വെള്ളിയും നേടിയ എം. ബേബി (ആശ്രമം ഹൈസ്കൂൾ മലമ്പുഴ) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.