വളാഞ്ചേരി: 3200 മി.ഗ്രാം ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി ആരിഫുൽ ഇസ്ലാമിനെയാണ് (29) കുറ്റിപ്പുറം എക്‌സൈസ് സംഘം പിടികൂടിയത്. കോളജ് വിദ്യാർഥികൾക്കിടയിൽ വ്യാപകമായി മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് എക്സൈസ് ഇൻറലിജൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് മലപ്പുറം ഡെപ്യൂട്ടി കമീഷണറുടെ നിർദേശത്തിെൻറ അടിസ്ഥാനത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ നടത്തിയ പരിശോധനയിലാണ് വളാഞ്ചേരി-പട്ടാമ്പി റോഡിന് സമീപത്തുനിന്ന് ഇയാൾ പിടിയിലായത്. 70ഓളം പാക്കറ്റ് ബ്രൗൺഷുഗറാണ് കണ്ടെടുത്തത്. മലയാളികളായ ചില ഇടനിലക്കാർ വഴിയാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ബ്രൗൺഷുഗർ മുർഷിദാബാദിൽനിന്ന് എത്തിച്ചതാണെന്നും ഇടനിലക്കാരായ മലയാളികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ജോൺ അറിയിച്ചു. പ്രിവൻറിവ് ഓഫിസർ വി.ആർ. രാജേഷ്, സി.ഇ.ഒമാരായ ഷിബു ശങ്കർ, ഹംസ, രാജീവ് കുമാർ ഗിരീഷ്, സജിത്ത്, ഗണേഷൻ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. tirL1 prethi ariful islam ആരിഫുൽ ഇസ്ലാം എക്സൈസ് സംഘത്തോെടാപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.