ഡാമിൽ കാണാതായ യുവാവി​െൻറ മൃതദേഹം കണ്ടെത്തി

ചെർപ്പുളശ്ശേരി: തൃശൂർ ജില്ലയിലെ ആറ്റൂർ അസുരംകുണ്ട് ഡാമിൽ കുളിക്കാനിറങ്ങി കാണാതായ യുവാവി​െൻറ മൃതദേഹം കണ്ടെത്തി. ചെർപ്പുളശ്ശേരി എലിയപ്പെറ്റ മയ്യത്തുംകര ഗിരിഷ് വിഹാർ വീട്ടിൽ രാമൻകുട്ടിയുടെ മകൻ ഗിരിഷി​െൻറ (39) മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ കൂട്ടുകാർക്കൊപ്പം ഡാമിലിറങ്ങി കുളിച്ചുകൊണ്ടിരിക്കെയാണ് കാണാതായത്. ഏറെ നേരം തിരച്ചിൽ നടത്തി കാണാതായതിനെ തുടർന്ന് കൂടെയുള്ളവർ ചെർപ്പുളശ്ശേരിയിലെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ചെറുതുരുത്തി െപാലീസും നാട്ടുകാരും അഗ്നിശമന സേന മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് 12 മണിയോടെ മൃതദേഹം കണ്ടെത്തിയത്. മാതാവ്: ശാന്തകുമാരി. ഭാര്യ: രമ്യ. മക്കൾ: സാദിക, ശാരങ് .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.