വി.എസ്. ജയചന്ദ്ര​െൻറ നിര്യാണം: വാഴയൂരുകാർക്ക് നഷ്​ടമായത് പ്രതികരണശേഷിയുളള പൊതുപ്രവർത്തകനെ

കാരാട്: പൊതു പ്രശ്നങ്ങളിൽ രാഷ്ട്രീയം നോക്കാതെ പ്രതികരിക്കുകയും ഇടപെടുകയും ചെയ്ത പൊതുപ്രവർത്തകനായിരുന്നു ചൊവ്വാഴ്ച വാഴയൂരിൽ മരണപ്പെട്ട വിഎസ്. ജയചന്ദ്രൻ. സർക്കാർ ഓഫിസുകളിൽനിന്നോ പൊലീസ് സ്റ്റേഷൻ, ആശുപത്രി തുടങ്ങിയ പൊതു സ്ഥലങ്ങളിലും ബന്ധപ്പെടേണ്ടി വരുമ്പോൾ രാഷ്ട്രീയം പരിഗണിക്കാതെയായിരുന്നു ജയചന്ദ്രനെ തേടി പലരുമെത്തിയിരുന്നത്. രോഗബാധയെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. വാഴയൂരിലെ മിക്ക പൊതുപരിപാടികളിലേയും സംഘാടകരിലൊരാളായിരുന്നു. എ.പി-ഇ.കെ സംഘർഷത്തെ തുടർന്ന് അടച്ച് പൂട്ടിയ മൂളപ്പുറം പള്ളി ഇരുവിഭാഗത്തിനും രമ്യമായ വ്യവസ്ഥകളോടെ പരിഹരിച്ച്, ആരാധന പുനരാരംഭിച്ചതിന് പിന്നിൽ ജയചന്ദ്ര​െൻറ ഇടപെടലുകൾ എറെ ശ്ലാഘിക്കപ്പെട്ടിട്ടുണ്ട്. സി.പി.എം വാഴയൂർ ലോക്കൽ കമ്മിറ്റി അംഗവും വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി അംഗവുമായിരുന്നു. കഴിഞ്ഞ ദിവസം തിരഞ്ഞെടുത്ത ലോക്കൽ കമ്മിറ്റിയിലും ജയചന്ദ്രൻ അംഗമാണ്. മൂളപ്പുറത്ത് ചേർന്ന സർവകക്ഷി അനുശോചന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. എം. ബാലകൃഷണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എൻ. പ്രമോദ് ദാസ്, ടി.പി. പത്മനാഭൻ, മൂസഫൗലദ്, സമദ് മുറാദ്, ശങ്കരൻ കൂമ്പറ്റ, സുർജിത്, സുനിൽകുമാർ, അബ്ദുൽ അസീസ്, ബി. ദേവൻ, എൻ. ഭാഗ്യനാഥ്, പി.കെ.എം. ഹിബതുല്ല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.