പട്ടാമ്പി: നാറാണത്ത് ഭ്രാന്തെൻറ സ്മരണ പുതുക്കി രായിരനെല്ലൂരിലേക്ക് ഭക്തജനപ്രവാഹത്തിന് തുടക്കം. കലണ്ടർ പ്രകാരം ചൊവ്വാഴ്ചയാണ് തുലാം ഒന്ന്. എന്നാൽ, സംക്രമമുള്ളതിനാൽ ഇൗ വർഷം മലകയറ്റം രണ്ടിനാണെന്ന് അറിയിപ്പുണ്ടായിരുന്നു. 14ന് ലക്ഷാർച്ചന തുടങ്ങിയതുമുതൽക്കേ ആളുകളുടെ വരവ് തുടങ്ങി. നാല് ദിവസത്തെ ലക്ഷാർച്ചന സമാപിച്ചു. ചൊവ്വാഴ്ച സാമാന്യം തിരക്കനുഭവപ്പെട്ടു. കാലാവസ്ഥ അനുകൂലമായാൽ ബുധനാഴ്ച വലിയ തിരക്കുണ്ടായേക്കും. കൊപ്പം-വളാഞ്ചേരി റൂട്ടിൽ വലിയ ചരക്ക് വാഹനങ്ങൾ പൊലീസ് വിലക്കി. റോഡിനിരുവശത്തുമുള്ള പാർക്കിങ്ങിനും നിരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.