മലപ്പുറം: സെവൻസ് ഫുട്ബാൾ അസോസിയേഷൻ (എസ്.എഫ്.എ) സംസ്ഥാന സമ്മേളനം ഒക്ടോബർ 21, 22 തീയതികളിൽ േകാട്ടക്കൽ വ്യാപാരഭവൻ ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ പത്തിന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ പത്തിന് 'ഫെറീസ് ക്ലിനിക്ക്-2017' സംസ്ഥാന പ്രസിഡൻറ് കെ.എം. ലെനിൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് കെ.എം. ലെനിൻ, ജനറൽ സെക്രട്ടറി സൂപ്പർ അഷറഫ് ബാവ, കെ.ടി. ഹംസ, യു.പി. പുരുഷോത്തമൻ, സലാഹുദ്ദീൻ മമ്പാട്, റഷീദ് കോട്ടക്കൽ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.