aa

അരുമണി ജനവാസ മേഖലയിലും കാട്ടാന കുനംകാട്ട് തോട്ടത്തിലെ ഷെഡ് കാട്ടാന തകർത്തു മുണ്ടൂർ: പുതുപ്പരിയാരം പഞ്ചായത്തിലെ മലയോരപ്രദേശമായ അരുമണി ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. ചൊവ്വാഴ്ച പുലർച്ച അഞ്ചോടെ അരുവറ കുനംകാട് വെങ്കിടേശി​െൻറ എസ്റ്റേറ്റിലെത്തിയ കാട്ടാന തോട്ടത്തിലെ ഷെഡ് തകർത്തു. പണിയായുധങ്ങളും സാധനങ്ങളും സൂക്ഷിക്കുന്ന ഷെഡാണ് നശിപ്പിച്ചത്. രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് ഷെഡ് തകർത്ത നിലയിൽ കണ്ടത്. ഷെഡിനടുത്ത തെങ്ങും ആന നശിപ്പിച്ചു. ഒരാഴ്ചയായി പുതുപ്പരിയാരം, മുണ്ടൂർ പഞ്ചായത്തുകളിലെ മലയോര മേഖലയിലും നാട്ടിൻപുറങ്ങളിലും രാപ്പകൽ വ്യത്യാസമില്ലാതെ ആനകൾ എത്തുകയാണ്. അതിരാവിലെയും സന്ധ്യ മയങ്ങിയാലും വീടുകളിൽനിന്ന് പുറത്തിറങ്ങാൻ ജനം മടിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.