'മനുഷ്യനെ ജന്തുക്കളിൽ നിന്ന്​ വേർതിരിക്കുന്നത് കല'

പറളി: മനുഷ്യനെ ഇതര ജന്തുക്കളിൽ നിന്നും വേർതിരിക്കുന്നതും വിത്യാസ്തനാക്കുന്നതും കല ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുമ്പോൾ മാത്രമാണെന്നും കലാകാരൻ ദേവലോകത്തോളം ഉയർന്നവനാണെന്നും നാടക രചയിതാവും കഥാകൃത്തുമായ കെ.പി.എസ്.പയ്യനടം . പറളി എടത്തറയിൽ ശിവാനന്ദ ചെണ്ടവാദ്യകലാ സമിതിയുടെ മൂന്നാം വാർഷിക സമ്മേളനത്തിൽ "ഗുരു കീർത്തി " അവാർഡ് പല്ലശ്ശന മാധവൻകുട്ടി ആശാന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. തിന്നുക, കുടിക്കുക ഉറങ്ങുക തുടങ്ങിയവ ജന്തുസഹമാണ്. എന്നാൽ കലാസ്വാദനവും അവതരണവും മനുഷ്യ​െൻറ മാത്രം പ്രത്യേകതയാണ്. വിഗ്രഹങ്ങൾ ഉണ്ടാകുന്നത് മനുഷ്യനായ കലാകാരനാണ്.അതിനാൽ ദൈവത്തേക്കാൾ കലാവിരുത് മനുഷ്യനാണെന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോട്ടോ :- പല്ലശ്ശന മാധവൻകുട്ടി ആശാന് "ഗുരു കീർത്തി " പുരസ്കാരംകെ.പി.എസ്.പയ്യനടം സമ്മാനിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.