ഒലിപ്പുഴ പുനരുജ്ജീവന പദ്ധതി: വിദഗ്ധ സമിതി സന്ദർശനം നടത്തി

കരുവാരകുണ്ട്: നാല് ഗ്രാമപഞ്ചായത്തുകളുടെ ശുദ്ധജല സ്രോതസ്സായ ഒലിപ്പുഴയുടെ പുനരുജ്ജീവനത്തിന് വൻ പദ്ധതി വരുന്നു. ഇതി​െൻറ സാധ്യത ആരായാൻ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച കരുവാരകുണ്ടിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ഹരിത കേരളം മിഷ​െൻറ ഭാഗമായുള്ള പദ്ധതിയാണിത്. കൈയേറ്റവും മലിനീകരണവും കാരണം പുഴ ഓരോ വർഷം കഴിയുന്തോറും നശിക്കുകയാണ്. ഇത് പ്രദേശത്തെ കർഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്. വേനലിൽ കടുത്ത വരൾച്ചക്കും കടലുണ്ടിപ്പുഴയുടെ ശോഷണവും പുഴയുടെ നാശത്തിന് ഇടവരുത്തുന്നു. ഇതേതുടർന്നാണ് വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പുഴ സംരക്ഷണത്തിന് പദ്ധതി തയാറാക്കുന്നത്. ഗ്രാമപഞ്ചായത്ത്, ജലവിഭവം, മണ്ണ് സംരക്ഷണം, കൃഷി എന്നീ വകുപ്പുകളുടെ കൂട്ടായ്മയിൽ നടപ്പാക്കുന്ന പദ്ധതി കർഷകർക്കാണ് കൂടുതൽ ഗുണം ചെയ്യുക. പുഴ കൈയേറ്റം തടയുക, പുഴയിലെ നീരൊഴുക്ക് നിലനിർത്തുക, കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കുക എന്നിവയാണ് ഇതുകൊണ്ടുള്ള ലക്ഷ്യം. ഡെപ്യൂട്ടി കലക്ടർ ജെ.ഒ. അരുൺ, ജില്ല മണ്ണ് സംരക്ഷണ ഓഫിസർ മറിയാമ്മ കെ. ജോർജ്, അസിസ്റ്റൻറ് എൻജിനീയർ ഷംല റഷീദ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുഹമ്മദ് മാസ്റ്റർ, സ്ഥിരംസമിതി അധ്യക്ഷരായ എൻ.കെ. ഉണ്ണീൻകുട്ടി, ഷീബ പള്ളിക്കുത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു. Photo... 2. ഡെപ്യൂട്ടി കലക്ടറും സംഘവും കേരളാംകുണ്ട് സന്ദർശിക്കുന്നു 1.സംഘം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായി ചർച്ച നടത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.