വിഷരഹിത പച്ചക്കറികളുമായ് കാളികാവ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

കാളികാവ്: ബസാര്‍ സ്‌കൂളില്‍ കാര്‍ഷിക ക്ലബ് വിദ്യാര്‍ഥികൾ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. കാളികാവ് കൃഷിഭവ​െൻറ സഹകരണത്തോടെയാണ് വിദ്യാലയ മുറ്റത്ത് കൃഷിത്തോട്ടം നിര്‍മിച്ചത്. വെണ്ട, തക്കാളി, മുളക്, വഴുതനങ്ങ, പയര്‍ എന്നിവയാണ് കൃഷി. കുട്ടികളില്‍ കാര്‍ഷിക ശീലങ്ങള്‍ വളര്‍ത്തിയെടുക്കുകയെന്നതാണ് ഇതി​െൻറ ലക്ഷ്യം. കാര്‍ഷിക ക്ലബിലെ മുഴുവന്‍ കുട്ടികള്‍ക്കും ഗ്രോബാഗുകളും നല്‍കി. ഹെഡ്മാസ്റ്റര്‍ അബ്ദുൽ ലത്തീഫ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് മഹ്‌സൂം, വിദ്യാര്‍ഥികളായ അംജദ് ഫായിസ്, അര്‍ഷഖ്, മുഹമ്മദ് ജിന്‍ഷാദ്, സമ, നിത ബാനു, അധ്യാപകരായ ഹരികൃഷ്ണന്‍, രജീഷ്, ജിനേഷ് എന്നിവർ നേതൃത്വം നല്‍കി -കാളികാവ് ബസാര്‍ ജി.യു.പി സ്‌കൂളില്‍ കാര്‍ഷിക ക്ലബ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.