സ്വാഗതസംഘ രൂപവത്കരണം

കോട്ടക്കൽ: സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സാമൂഹിക ശാസ്ത്ര വിഭാഗവും സംയുക്തമായി ഒക്ടോബർ 28ന് എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസിൽ നടത്തുന്ന സംസ്ഥാനതല വാർത്ത വായനമത്സരത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. അസ്ലു ഉദ്ഘാടനം ചെയ്തു. എടരിേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.ടി. സുബൈർ തങ്ങൾ അധ്യക്ഷത വഹിച്ചു. എടരിക്കോട് പഞ്ചായത്ത് പ്രസിഡൻറ് ഷൈബ മണമ്മൽ, പെരുമണ്ണ-ക്ലാരി പ്രസിഡൻറ് എം. ഫാത്തിമ, സ്കൂൾ മാനേജർ ബഷീർ എടരിക്കോട്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. നാസർ, പ്രിൻസിപ്പൽ കെ. മുഹമ്മദ് ഷാഫി, പ്രധാനാധ്യാപിക ഖദീജാബി, പി.ടി.എ പ്രസിഡൻറ് ഖാദർ ഹാജി, ഡി. രഞ്ജൻ, കെ. ബഷീർ, അഹമ്മദ് കുട്ടി, പി.കെ. അഹമ്മദ് എന്നിവർ സംസാരിച്ചു. എ.ഡി.പി.ഐ ജിമ്മി കെ.ജോസ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.