തിരൂരങ്ങാടി: മൂന്നിയൂർ ആലിൻചുവട് അങ്ങാടിയിൽ ഗതാഗതക്കുരുക്കുമൂലം യാത്രക്കാരും നാട്ടുകാരും ദുരിതത്തിൽ. മൂന്ന് സ്കൂളുകളും ആശുപത്രിയും മൂന്ന് ക്ലിനിക്കുകളുമുള്ള അങ്ങാടിയിൽ വൈകീട്ട് മുതൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും. ആലിൻചുവട് ജങ്ഷനിലും കുന്നത്ത്പറമ്പ് റോഡിലും അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളാണ് ഗതാഗതക്കുരുക്കിനിടയാക്കുന്നത്. അനധികൃത പാർക്കിങ്ങിന് നടപടി ആവശ്യപ്പെട്ടും ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നും ആൾട്ടിങ് പെർമിറ്റില്ലാത്ത ഓട്ടോകൾ ഓടുന്നതിനെതിരെയും ടൗൺ ഐ.എൻ.ടി.യു.സി പരാതിപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ പൊലീസ് അനുമതിയോടെ അങ്ങാടിയിൽ ബോർഡുകൾ സ്ഥാപിച്ചെങ്കിലും കുരുക്കിന് പരിഹാരമായില്ല. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് ആലിൻചുവട് ടൗൺ ഐ.എൻ.ടി.യു.സി -കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചാനോത്ത് അബ്ദു അധ്യക്ഷത വഹിച്ചു. കെ. മൊയ്തീൻ കുട്ടി, കെ-. വിജയൻ, സി.പി. അലി, മൊയ്തീൻ മൂന്നിയൂർ എന്നിവർ സംസാരിച്ചു. ആലിൻചുവട് ജങ്ഷനിലെ ഗതാഗതക്കുരുക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.