മങ്കര റെയിൽവേ സ്​റ്റേഷൻ റോഡിൽ ആൽമരം വീണ് ഗതാഗതം മുടങ്ങി

മങ്കര: റെയിൽവെ സ്റ്റേഷൻ റോഡിൽ ഹൈസ്കൂളിന് സമീപം കൂറ്റൻ ആൽമരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. മങ്കര എസ്.ഐ പ്രകാശൻ സ്ഥലത്തെത്തിയ ശേഷം വിവരമറിയിച്ചതിനെ തുടർന്ന് പാലക്കാട്ട് നിന്ന് ഫയർഫോഴ്സ് എത്തി മരം വെട്ടിമാറ്റി ഗതാഗതം സാധാരണ നിലയിലാക്കി. ആൽമരം ഫയർഫോഴ്സ് അധികൃതർ വെട്ടിമാറ്റുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.