പിഞ്ചുകുഞ്ഞടക്കം അഞ്ചുപേർക്ക് തെരുവുനായുടെ കടിയേറ്റു

പൊന്നാനി: പുല്ലോണത്ത് അത്താണിയിൽ . തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. മാപ്പാല കുഞ്ഞുട്ടിയുടെ ചെറുമകൻ അക്കുവിനും (രണ്ട് വയസ്സ്), കൈലാസം കളത്തിൽ കൂട്ടായിക്കുമുൾപ്പെടെ അഞ്ചുപേർക്കാണ് കടിയേറ്റത്. ഗുരുതര പരിക്കേറ്റ കുഞ്ഞിനെ തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. നായ് പിന്നീടും പ്രദേശത്ത് ഏറെനേരം ഭീതി പരത്തി. പൊന്നാനിയിൽ തെരുവുനായ്ക്കളെ കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുകയാണ്. ഒരുമാസം മുമ്പാണ് മുൻ എം.പി സി. ഹരിദാസിനെ നായ് കടിക്കാൻ ശ്രമിച്ചത്. ബിയ്യം പ്രദേശത്തും നിരവധി പേരെ നായ് കടിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.