രോഗികള്‍ക്ക് ഭക്ഷണക്കിറ്റ് നല്‍കി

ചെമ്മങ്കടവ്: ലോക ഭക്ഷ്യ ദിനാചരണ ഭാഗമായി പി.എം.എസ്.എ.എം.എ ഹയർ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എന്‍.എസ്. വോളൻറിയര്‍മാർ പ്രദേശങ്ങളിലെ കിടപ്പുരോഗികൾക്ക് ഭക്ഷണക്കിറ്റ് നൽകി. സ്‌കൂള്‍ അങ്കണത്തിലൊരുക്കിയ പച്ചക്കറി കൃഷിയില്‍നിന്ന് വിളവെടുത്ത പച്ചക്കറിയുള്‍പ്പെടുത്തിയാണ് കിറ്റ് തയാറാക്കിയത്. എന്‍.എന്‍.എസ് പ്രോഗ്രാം ഓഫിസര്‍ എന്‍.കെ. അഫ്‌സല്‍ റഹിമാന്‍, യൂനിറ്റ് ലീഡര്‍മാരായ എ.കെ. മുഹമ്മദ് ശബീര്‍, ഫാത്തിമ ഷെറിന്‍ ഷഹാന, സി.എച്ച്. റിസ്വ, കെ. മുഹമ്മദ് സിനാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.