'തീവ്രവാദം തടുക്കാൻ യുവാക്കൾ മുന്നോട്ട്​ വരണം'

വണ്ടൂർ: അക്കാദമിക വിദ്യാഭ്യാസത്തോടൊപ്പം രാഷ്ട്രീയ വിദ്യാഭ്യാസവും നേടി തീവ്രവാദത്തെ തടുക്കാൻ യുവാക്കൾ മുന്നോട്ട് വരണമെന്ന് അഡ്വ. എം. ഉമ്മർ എം.എൽ.എ. വിവിധ പാർട്ടികളിൽനിന്ന് മുസ്ലിം ലീഗിലേക്ക് വന്ന യുവാക്കൾക്ക് വണ്ടൂർ ടൗൺ മുസ്ലിം ലീഗ് സംഘടിപ്പിച്ച സ്വീകരണവും പഠന ക്ലാസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആസാദ് വണ്ടൂർ ആധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് കളത്തിൽ കുഞ്ഞാപ്പു ഹാജി മുഖ്യ പ്രഭാഷണം നടത്തി. അസ്കർ ഫറോക്ക് ക്ലാസെടുത്തു. മണ്ഡലം ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻറ് ഇ.പി. ഉബൈദുല്ല, വണ്ടൂർ ഹൈദരലി, വി.എ.കെ. തങ്ങൾ, ഫസൽ ഹഖ് മാസ്റ്റർ, അസ്കർ കൂരാട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. നാസർ, ഖാലിദ് ഏമങ്ങാട്, നസീം നാലകത്ത്, ഷൈജൽ എടപ്പറ്റ, അലി നൗഷാദ്, സി.ടി. ചെറി, നൗഷാദ് കൂരാട്, കെ.ടി. നൂറുദ്ദീൻ, പി. സക്കീർ, ജിഷാദ് കോക്കാടൻ, സാഹിർ നെച്ചിക്കാടൻ, സി.പി. അസ്കർ, കെ. വാഹിദ്, ശംസാലി വെള്ളാമ്പുറം, അസീസ് കരുമാര, ഇ.കെ. ഉസാമത്ത്, മജീദ് എടപ്പറ്റ, കെ. മുജീബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.